കൊച്ചി : പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നിറഞ്ഞ സദസ്സില്‍ കയ്യടികള്‍ വാങ്ങി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിരവധിയാണ്. ചിത്രത്തില്‍ പ്രണവിന്റെ അഭിനയത്തെ കുറിച്ച് വരെ പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും പിന്നീട് വിഷയം സങ്കീര്‍ണ്ണമായ സൈബര്‍ ആക്രമണങ്ങളിലേക്കും നീങ്ങി.
ഈ സാഹചര്യത്തിലാണ് മകന്റെ അഭിനയ ജീവിതത്തെ കുറിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. അഭിനയത്തില്‍ തന്റെ തുടര്‍ച്ചയായല്ല പ്രണവിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. സിനിമജീവിതത്തിലെ അവന്റെ പ്രതിഭയും മുന്നോട്ട പോക്കും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ തുടരട്ടെ, അവനത് കഴിയുന്നില്ലെങ്കില്‍ മറ്റൊരു ജോലി കണ്ടെത്തും-മോഹന്‍ലാല്‍ പറഞ്ഞു.
പ്രണവ് നായകനായ ആദ്യ ചിത്രം ആദിയും തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. ഡയ ഡേവിഡ് എന്ന പുതുമുഖമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിന്റെ നായികയായി എത്തിയത്.
Post Your Comments