KeralaLatest News

എം പാനല്‍ ജിവനക്കാര്‍ക്ക് കോടതിയില്‍ തിരിച്ചടി നേരിട്ടത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം : എംപാനല്‍ വിഷയത്തിലെ കോടതി വിധി ജീവനക്കാരോട് കാരുണ്യമില്ലാത്തതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വിധിയെ മറികടന്ന് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല.ഈ സാഹചര്യത്തില്‍ സമരം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നത് അവര്‍ ആലോചിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത് . അതേസമയം പിഎസ്സി അഡൈ്വസ് മെമ്മോ കിട്ടയവരുടെ അപ്പീല്‍ കോടതി അനുവദിച്ചു. കെഎസ്ആര്‍ടിസില്‍ ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്സി ആണെന്നും കോടതി ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസസ്താവിച്ചത്.

അനധികൃതമായി ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെയായിരുന്ന താതാകാലിക ജീവനക്കാരുടെ ഹര്‍ജി. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചത്. മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും ജീവനക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button