തിരുവനന്തപുരം: ജയിലില്‍ ചാരായം വാറ്റിയ സമീപ പ്രദേശി പിടിയില്‍. തിരുവനന്തപുരം നെട്ടുകാല് തേരി തുറന്ന ജയിലിലാണ് സംഭവം. ജയില്‍ വളപ്പിന് സമീപം താമസിക്കുന്ന കള്ളിക്കാട് സ്വദേശി സത്യനേശനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നാടന്‍ തോക്കും വെടിമരുന്നും പൊലീസ് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് പെട്രോളിംഗ് ശക്തമാക്കിയിരുന്നു.ഇതിനിടെയാണ് സത്യനേശന് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വ്യാജ വാറ്റ് കണ്ടെത്തിയത്. ജയില്‍ വളപ്പിലെ ഔഷധ കുന്നില്‍ അതിര്‍ത്തി പ്രദേശമായ ചതുപ്പു ഇടത്തിലാണ് ഇയാള്‍ വാറ്റ് നടത്തിയിരുന്നത്. പോലീസിനെ കണ്ട് സത്യനേശന് ഓടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഇയാളെ എക്സൈസിനെ ഏല്‍പ്പിച്ചു. ഇയാളുടെ കയ്യില്‍ നിന്നും ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്ന സത്യനേശന് പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഒടിച്ചിട്ട് പിടികൂടി. 15 ലിറ്റര്‍ ചാരായം, കന്നാസ്, ശര്‍ക്കര, പാചക വാതക സിലിണ്ടര്‍ എന്നിവയും പിടിച്ചെടുത്തു.
Post Your Comments