കൊല്‍ക്കത്ത: കൊല്‍ക്കത്ത സംഭവത്തില്‍ കേന്ദ്രത്തിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നും കേന്ദ്രം ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷക ക്ഷേമ നടപടികളില്‍ കേന്ദ്രത്തിന് അസൂയയാണെന്നും മമത പറഞ്ഞു.
ബിജെപി ബംഗാളിനെ വേട്ടയാടുകയാണെന്നും അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥയാണ് ഇപ്പോള്‍ ഉളളതെന്ന് മമത പറഞ്ഞിരുന്നു. സിബിഐ യെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തുവെന്നും അവര്‍ ആരോപിച്ചു.
കൊല്‍ക്കത്തയില്‍ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ 5 സിബെ ഐ ഉദ്ദ്യോഗസ്ഥരെയാണ് പോലീസ് തടഞ്ഞിരുന്നത്. നാടകീയമായ രംഗങ്ങളാണ് പിന്നീട് നടന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി പോലീസിന് പിന്തുണ നല്‍കി. കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതയില്‍ മമത നേരിട്ട് സന്ദര്‍ശനം നടത്തി. കൂടാതെ സിബിഐ ഓഫീസ് പോലീസ് വളയുകയും അവിടെയുളള രേഖകള്‍ നഷ്ടപ്പെട്ടതായും തെളിവുകള്‍ നശിപ്പിച്ചതായും സിബെഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവു വെളിപ്പെടുത്തിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ മമതയുടെ നിലപാടുകള്‍ ആളിക്കത്തുമ്പോള്‍ ഋഷി കുമാര്‍ ശുക്ള സിബിഐ യുടെ പുതിയ ഡയറക്ടറായി സ്വാനവും ഏറ്റിട്ടുണ്ട്.
Post Your Comments