കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ എന്നും സ്വീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഇതിനായി തയാറാക്കിയ 68 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു. ജില്ലയില്‍ ആരോഗ്യ മേഖലയില്‍ 114 പുതിയ തസ്തിക അനുവദിച്ചു. ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. സ്ഥല സംബന്ധമായ പ്രശ്‌നമാണ് വൈകുന്നതിന് കാരണം. ‘ലക്ഷ്യ’ പദ്ധതിയില്‍ പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ലേബര്‍ വാര്‍ഡ് നവീകരിക്കാന്‍ 1 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിര്‍മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ തറക്കല്ലിടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 6 ബഡ്‌സ് സ്‌കൂളുകള്‍ ഉടന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
Post Your Comments