അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് കാമ്പസിനെ രക്ഷിക്കാനും അതുവഴി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് ഒരു സര്‍വകലാശാല. ഗുജറാത്തിലെ പാരുള്‍ സര്‍കലാശാലയാണ്, കാമ്പസിനകത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. കാമ്പസിനകത്തെ യാത്രാ ആവശ്യങ്ങള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.
120 ഏക്കറോളം വിസ്തൃതിയിലാണ് കാമ്പസുള്ളത്. ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ തമ്മില്‍ നല്ല ദൂരമുണ്ട്. എന്തെങ്കിലും ആവശ്യത്തിന് നടന്നുപോകാമെന്ന് വെച്ചാല്‍ കുട്ടികള്‍ക്ക് ധാരാളം സമയനഷ്ടം അതുവഴി ഉണ്ടാകുന്നുണ്ട്. അതിനാലാണ് കാമ്പസിനകത്ത് സൈക്കിള്‍ എന്ന ആശയം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുവന്നതും, കുട്ടികള്‍ക്കായി കുറഞ്ഞ വാടകയ്ക്ക് അത് ലഭ്യമാക്കാനൊരുങ്ങിയതും എന്ന് പറയുന്നു പാരുള്‍ സര്‍വകലാശാലയുടെ ചെയര്‍മാന്‍ ദേവേന്‍ഷു പട്ടേല്‍
ആരോഗ്യം പ്രധാനം ചെയ്യുകയും വൃത്തിയും പച്ചപ്പും നിറഞ്ഞ കാമ്പസ് എന്ന ലക്ഷ്യം കൈവരിക്കുകയുമാണ് ഇതിലൂടെ സര്‍വകലാശാല അധികൃതര്‍. ഇതിനുള്ള ആദ്യപടിയെന്ന നിലയ്ക്ക് 100 സൈക്കിളുകള്‍ കാമ്പസിനകത്ത് ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഈ സൈക്കിളുകള്‍ വാടകയ്ക്ക് ലഭിക്കും. മണിക്കൂറുകള്‍ക്കാണോ, ദിവസം മുഴുവന്‍ വേണോ, ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ആണോ എന്നതൊക്കെ അവരവരുടെ താത്പര്യത്തിനനുസരിച്ച് തീരുമാനിക്കാം.
Post Your Comments