
കൊച്ചി: മദ്യലഹരിയില്‍ കുട്ടികള്‍ക്ക് നേരെ ആക്രമണവുമായി അയല്‍വാസി. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സൈക്കിളെടുത്ത് അവരുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ 14കാരന്റെ കാല്‍വിരല്‍ അറ്റുതൂങ്ങി.
ഫോര്‍ട്ട് കൊച്ചി ബീച്ച് റോഡില്‍ സുബിൻ സാമുവലിന്റെ മകൻ മിലൻ സാമുവലിനാണ് ഗുരുതര പരിക്കേറ്റത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വഴിയരികില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു മിലനും മൂന്ന് സുഹൃത്തുക്കളും. ഈ സമയം ഇതുവഴി വന്ന അയല്‍വാസി ദാസ് കുട്ടികളോട് കയര്‍ക്കുകയും അവരുടെ സൈക്കിളില്‍ ചവിട്ടുകയും പിന്നീട് മിലന്റെ ദേഹത്തേക്ക് സൈക്കിളെടുത്ത് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Post Your Comments