കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ വി പ്രജുല്‍, യൂണിറ്റ് പ്രസിഡന്റ് അഫ്നാസ് എന്നിവരെയാണ് മലബാറീസ് എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചാവ് മാഫിയ ക്രൂരമായി മര്‍ദ്ദിച്ചത്.
സര്‍വകലാശാല സെനറ്റിലേക്കും അക്കാദമിക് കൗണ്‍സിലിലേക്കും ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് സെനറ്റിലേക്കുള്ള സ്ഥാനാര്‍ഥികൂടിയായ ഷിപ്പ് ടെക്നോളജി വിഭാഗം വിദ്യാര്‍ത്ഥി പ്രജുലിനെ ഗുണ്ടാസംഘം മര്‍ദിച്ചത്. സ്‌കൂള്‍ ഓഫ് എന്‍ജിയറിങ് ടെക് ഫെസ്റ്റായ ധിഷണയുടെ പരിപാടികള്‍ക്കിടയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം.
നിരന്തരമായ അക്രമണങ്ങളിലൂടെ സര്‍വ്വകലാശാലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് മലബാറിസ് ഗ്യാങ് ക്യാമ്പസിനകത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
സര്‍വ്വകലാശാലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാനും സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ അലങ്കോലപ്പെടുത്താനുമുള്ള ക്രിമിനല്‍ സംഘങ്ങളുടെ ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സമൂഹം മുന്നോട്ട് വരണമെന്ന് എകെആര്‍എസ്എ കുസാറ്റ് യൂണിറ്റ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Post Your Comments