അബുദാബി: ആദരവോടെയും സ്നേഹത്തോടെയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേറ്റ് യുഎഇ. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഉച്ചയ്ക്ക് 12ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാൻ എന്നിവർ ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. കാറിനടുത്തേക്കു ചെന്ന് മാർപ്പാപ്പയെ ആശ്ലേഷിച്ചായിരുന്നു ഇരുവരുടെയും വരവേല്പ്.
ലോകത്തിലെ രണ്ടു വലിയ മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിച്ച മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments