അബുദാബി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലെെ ദുബായ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു. കമ്പനിയുടെ ആദ്യവിമാനം ഫെബ്രുവരി 1 നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇതിനോടൊപ്പം ഇന്ത്യയിലെ 8 വിമാനത്താവളങ്ങളിലേക്ക് ആഴ്ചയില്‍ 30 വിമാന സേവനങ്ങളും കമ്പനി നല്‍കി വരുന്നു.
വിമാന യാത്രികര്‍ക്കായായി ആദ്യമായാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി കോഴിക്കോടിലേക്ക് വിമാന യാത്ര സൗകര്യം ഒരുക്കുന്നതെന്നും ഫ്ലെെ ദുബായിയുടെ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസര്‍ ഗെയ്ത്ത് അല്‍ ഗെയ്ത്ത് പറഞ്ഞു. പുതിയതായി തുടങ്ങിയ ഈ സേവനം യുഎഇ യില്‍ നിന്നുളള ഇവിടെക്കുളള വിമാനയാത്രികര്‍ക്ക് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോടിലേക്കുളള ഫ്ലെെ ദുബായിയുടെ വിമാനത്തില്‍ ബിസിനസ് ശ്രേണിയിലും യാത്രികര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. വളരെ വേഗത്തിലുളള പ്രവേശന നടപടിക്രമം, ഗൗണ്ട് സര്‍വ്വീസ് തുടങ്ങി ഒട്ടനേകം മറ്റ് സേവനങ്ങളും ഫ്ലെെ ദുബായ് ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ലക്നൗവിലേക്ക് 2010 ലാണ് ഫ്ലെെ ദുബായ് ആദ്യമായി സേവനം ആരംഭിച്ചത്. അതിപ്പോള്‍ അബമ്മദാബാദ്, ചെന്നെ , ഡല്‍ഹി, ഹെെദരാബാദ്, കൊച്ചി ഇപ്പോള്‍ കോഴിക്കോടിലേക്കുമായി വ്യാപിച്ചിരിക്കുന്നു.
Post Your Comments