ഭോപ്പാല്‍: ഭോപ്പാലിലെ ബാഗ്സെവാണിയിലുളള രാംവീര്‍ സിംഗ് രജ്പുതിന്‍റെ ഫ്ലാറ്റിലെ കട്ടിലിന് അടിയിലാണ് ആറ് മാസം പഴക്കമുളള അജ്ജാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. രാംവീര്‍ ഫ്ലാറ്റ് വൃത്തിയാക്കുന്നതിനിടെയാണ് കട്ടിലിന്റെ അടിയിലുള്ള അറയില്‍ പൊതിഞ്ഞു വച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കൂ എന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. മൃതദേഹത്തില്‍ നിന്നും നീണ്ട തലമുടി കണ്ടെത്തിയിട്ടുണ്ട്.
ഭോപ്പാലില്‍ ഗതാഗതവകുപ്പില്‍ ജീവനക്കാരിയായ വിമല ശ്രീവാസ്തവയും മകനുമാണ് 2003 മുതല്‍ ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. ആറ് മാസം മുമ്ബ് രാംവീര്‍ സിംഗ് രജ്പുതിന് ഇവര്‍ ഫ്ലാറ്റ് വിറ്റു. ഇവിടെയുണ്ടായിരുന്ന വീട്ടുസാധനങ്ങള്‍ മാറ്റാന്‍ സാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രജ്പുത് ആറ്മാസത്തെ സമയം നല്‍കിയത്. എന്നാല്‍ മറുപടി ഇല്ലാതായതോടെ ഡൂപ്ലിക്കേറ്റ് കീയുമായെത്തി ഫ്ലാറ്റ് തുറന്നപ്പോഴാണ് മൃതശരീരം കണ്ടത്. വിമല ശ്രീവാസ്തവയുടെ മകനായ അമിതിനെ കാണാനില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments