തിരുവനന്തപുരം: ഡിവൈഎസ്പിമാരെ തരം താഴ്ത്തിയതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. നാല് ഡിവൈഎസ്പിമാരുടെ തരംതാഴ്ത്തൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഈ മാസം 14 വരെയാണ് റദ്ദാക്കിയത്. ഇതിനിടെ തരം താഴ്ത്തലിന് പിന്നാലെ സംസ്ഥാന പോലീസിൽ ചേരിപ്പോര് രൂക്ഷമായെന്നാണ് റിപ്പോർട്ട് .
സർക്കാർ സ്ഥാനക്കയറ്റം നൽകിയ ഉദ്യോഗസ്ഥരുടെയും കേസുകളുടെ വിശദാംശങ്ങൾ കോടതിയിൽ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ. ഒരു വിഭാഗത്തെ ഒഴിവാക്കിയത് കണ്ണൂരിൽ നിന്നുള്ളവർക്ക് സ്ഥാനക്കയറ്റം നൽകാനാണെന്ന ആരോപണവും ശക്തമായി.
11 ഡിവൈഎസ്പിമാരെയായിരുന്നു സർക്കാർ സിഐമാരായി തരം താഴ്ത്തിയത്. തരം താഴ്ത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ കേസ് നാളെ ട്രിബ്യൂണൽ പരിഗണിക്കും.
Post Your Comments