Latest NewsInternational

വെള്ളപ്പൊക്കം ; റോഡുകളിലിറങ്ങി മുതലകൾ; ഭീതിയോടെ ജനങ്ങൾ

കാൻബറ : ഓസ്ട്രേലിയയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ റോഡുകളിൽ മുതല ഇറങ്ങി. സംഭവത്തെ തുടർന്ന് ആളുകള്‍ കനത്ത ഭീതിയിലാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി മുതലകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് വീടിനു മുകളിലും മറ്റും രക്ഷ തേടിയിരുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.

സാധാരണ മണ്‍സൂണില്‍ ഓസ്ട്രേലിയയെ വെള്ളപ്പൊക്കം ബാധിക്കാറുണ്ടായിരുന്നു. എന്നാല്‍, സാധാരണ നിലയേക്കാളും അപകടകരവും രൂക്ഷവുമായിരുന്നു ഇത്തവണത്തെ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. വാഹനങ്ങളേറെയും ഒഴുകിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button