MollywoodLatest News

എനിക്കും ആ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ; പൃഥ്വിരാജ്

ഏത് വിഷയത്തെക്കുറിച്ചാണെങ്കിലും തന്റേതായ നിലപാടുകള്‍ എന്നും വെട്ടിത്തുറന്നു പറയുന്ന താരമാണ് പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട കേസിലും താരം കൈക്കൊണ്ട നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള തന്റെ നിലപാടുകള്‍ കാരണം ഒരുപാട് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ഒരു മലയാള പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍.

ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്ന് പൃഥ്വിരാജ് പറയുന്നു. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ നല്ല അവസരങ്ങള്‍ പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുണ്ട്. നടന്മാര്‍ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല.

സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കില്ല എന്ന് പറഞ്ഞ നടന്‍ ഒരു കൈയടിക്ക് വേണ്ടി സ്‌ക്രീനില്‍ ഒരു പെണ്‍കുട്ടിയുടെ സ്ത്രീത്വത്തെ താഴ്ത്തിക്കെട്ടുന്ന ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. തന്റേത് തികച്ചും വ്യക്തിപരമായ നിലപാടാണെന്നും ഈ നിലപാടിനോട് എല്ലാവരും യോജിക്കണമെന്നും എല്ലാവരും ഈ നിലപാട് സ്വീകരിക്കണമെന്നും പറയാന്‍ താല്‍പര്യവുമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button