MollywoodLatest News

സൗന്ദര്യ സംരക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര; പുതിയ നടിമാരെ വിമര്‍ശിച്ച് നെടുമുടി വേണു

അഭിനയ മേഖലയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പുതിയ നടിമാര്‍ ശ്രദ്ധിക്കണമെന്നും ബുദ്ധിയും ശ്രദ്ധയും ഉപയോഗിച്ച് അഭിനയശേഷിയെ പുഷ്ടിപ്പെടുത്തണമെന്നും നടന്‍ നെടുമുടി വേണു. ഇന്ന് മിക്ക പുതുമുഖ നടിമാരും സൗന്ദര്യ സംരക്ഷണത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും നെടുമുടി വേണു പറഞ്ഞു.

നമ്മളല്ലാതെ മറ്റൊരാളായി മാറാന്‍ കഴിയുന്നതാണ് അഭിനയത്തിലെ സന്തോഷം. ഭരത് ഗോപി മരിച്ചപ്പോള്‍ തന്റെ ഒരു ഭാഗം തളര്‍ന്നുപോയതു പോലെ തോന്നി. ഗോപിയുമായുള്ള കോമ്പിനേഷന്‍ സീനുകളുള്ള സിനിമകള്‍ പല പ്രമുഖ സംവിധായകരുടെയും അണിയറയില്‍ ഒരുങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. കണ്‍ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കുന്ന അഭിനയ പ്രതിഭയായിരുന്നു ഗോപിയെന്നും അദ്ദേഹം പറഞ്ഞു.

തിലകന്‍ നാടകത്തിലും സിനിമയിലും ഒരുപോലെ വിജയിച്ചയാളാണ്. ജഗതിയെ പോലെ മറ്റാരുമില്ല. അഭിനയിച്ച 99 ശതമാനവും മോശം സിനിമകളാണെങ്കിലും അതിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ് എന്നും നെടുമുടി വേണു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button