അബുദാബി : യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മണല്‍കാറ്റ് വീശിയതിന് ഒപ്പം തീക്ഷ്ണത കുറഞ്ഞ മഴയും അനുഭവപ്പെട്ടതിനാല്‍ മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്‍റര്‍ ഓഫ് മീറ്ററോളജി (എന്‍ സി എം ). കാലാവസ്ഥ ഇപ്പോഴും മേഘാവൃതവും മഞ്ഞ് മൂടിയ ആവസ്ഥയിലുമാണ്. ആയതിനാല്‍ ഇന്ന് ദിവസം മുഴുവന്‍ മഴക്ക് സാധ്യതയുളളതായി എന്‍ സി എം അറിയിച്ചു.
അറേബ്യന്‍ ഗള്‍ഫ് സമുദ്രാതിര്‍ത്തിയില്‍ ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന് സാധ്യതയുളളതിനാല്‍ മത്സ്യ ബന്ധത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റ് 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശാന്‍ സാധ്യതയുളളതിനാല്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുളളതായും തിരമാലകള്‍ 6 മുതല്‍ 7 അടിവരെ ഉയരത്തില്‍ അടിക്കാന്‍ സാധ്യതയും ഉളളതായാണ് എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ അവസ്ഥ ഞായറാഴ്ച രാവിലെ 3 മണിവരെ ഉണ്ടാകാനും സാധ്യതയുളളതായാണ് മുന്നറിയിപ്പ്. അറേബ്യന്‍ ഗള്‍ഫിലേയും ഒമാനിലേയും കടല്‍ വളരെ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നും എന്‍സിഎം അറിയിച്ചു.
Post Your Comments