സ്ത്രീകളുടെ പ്രായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്. നാല്പതുകളിലെത്തുമ്പോള് സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്നാണ് വിദ്യാബാലന്റെ അഭിപ്രായം.
നാല്പതു കഴിഞ്ഞ സ്ത്രീകള്‍ ശരിക്കും ഹോട്ട് ആന്‍ഡ് നോട്ടി ആണ്. ഈ പ്രായത്തില്‍ അവര്‍ കൂടുതല്‍ കെയര്‍ലെസ് ആകുന്നതിനാലാണ് ഇത്. നമ്മളെത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തുമെന്ന് വിദ്യ പറയുന്നു. തന്റെ നാല്പതാം ജന്മദിനത്തിന് ശേഷം ഒരു സിനിമാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് വിദ്യാബലന് തന്റെ അഭിപ്രായം പങ്കുവച്ചത്. ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാല്പതാം ജന്മദിനം.
ഇരുപതു വയസുള്ളപ്പോള്‍ താന്‍ വളരെ സീരിയസായിരുന്നുവെന്ന് വിദ്യ പറയുന്നു. ആ പ്രായത്തില്‍ ഒരു കാര്യവും എനിക്ക് ഇപ്പോഴത്തെപ്പോലെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് എല്ലാം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. എന്റെ മേല്‍ ലോകം അടിച്ചേല്‍പ്പിക്കുന്ന ഭാരം ഞാന്‍ ഏറ്റെടുക്കുന്നില്ല. ഇരുപതുകളില്‍ എന്റെ സ്വപ്നങ്ങളുട പിന്നാലെയായിരുന്നു ഞാന്‍. നാല്പതുകളിലാണ് ഞാന്‍ എന്റെ ജീവിതത്തെ സ്നേഹിക്കാന്‍ തുടങ്ങിയെതെന്നും വിദ്യ പറയുന്നു.
Post Your Comments