മലയാളികൾക്കും ഏറെ പരിചിതയായ ബോളിവുഡ് നടിയാണ് വിദ്യാ ബാലൻ. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെട്ടു. മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാ ബാലന്‍ അഭിനയിച്ചിരുന്ന സിനിമയുടെ ഷൂട്ടിങ് തടഞ്ഞതെന്നു ആരോപണം.
‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലുണ്ട്. ഇതിനിടയിൽ മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ നടിയെ അത്താഴ വിരുന്നിനു ക്ഷണിച്ചു. എന്നാൽ വിദ്യ ക്ഷണം നിരസിച്ചു. ഇതിനെ തുടർന്നാണ് നടപടിയെന്നു അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഷൂട്ടിങ്ങിനായി വനമേഖലയിലേക്കു പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടയുകയും രണ്ടിലധികം വാഹനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ ഷൂട്ടിങ് മുടങ്ങി.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments