തിരുവനന്തപുരം•ദക്ഷിണ റെയില്‍വേ കൊല്ലത്ത് നിന്നും നാഗര്‍കോവിലില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.
കൊല്ലം-വേളാങ്കണ്ണി സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍
ട്രെയിന്‍ നം. 06096 കൊല്ലം-വേളാങ്കണ്ണി സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 2019 ഫെബ്രുവരി 4, 11, 18, 25 തീയതികളിലും മാര്‍ച്ച് 4, 11, 18, 25 തീയതികളിലും വൈകുന്നേരം 4 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10 മണിക്ക് വേളാങ്കണ്ണിയിലെത്തും.
ട്രെയിന്‍ നം. 06095 വേളാങ്കണ്ണി-കൊല്ലം സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 2019 ഫെബ്രുവരി 03, 10, 17, 24 തീയതികളിലും മാര്‍ച്ച് 03, 10, 17, 24 തീയതികളിലും വൈകുന്നേരം 5.15 ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.15 ന് കൊല്ലത്തെത്തും.
രണ്ട് 3 എ.സി, 6 സ്ലീപ്പര്‍ ക്ലാസ്, 4 ജനറല്‍ ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.
കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, പാവുര്‍ ചുത്രം, കിലകടൈയം, അംബാസമുദ്രം, ചേരന്‍മഹാദേവി, തിരുനെല്‍വേലി, കോവില്‍പ്പെട്ടി, സതൂര്‍, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നിടമംഗലം തിരുവരൂര്‍, നഗപട്ടിണം എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ് ഉണ്ടാകും.
നാഗര്‍കോവില്‍ ജം. -വേളാങ്കണ്ണി സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍
ട്രെയിന്‍ നം. 06094 നാഗര്‍കോവില്‍ ജം. -വേളാങ്കണ്ണി സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ഫെബ്രുവരി 02, 09, 16 , 23, മാര്‍ച്ച് 02, 09, 16, 23 തീയതികളില്‍ വൈകുന്നേരം 5 മണിക്ക് നാഗര്‍കോവില്‍ ജംഗ്ഷനില്‍ (NCJ) നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30 ന് വേളാങ്കണ്ണിയിലെത്തും.
ട്രെയിന്‍ നം. 06093 വേളാങ്കണ്ണി-നാഗര്‍കോവില്‍ ജം. സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ ഫെബ്രുവരി 05, 12, 19, 26 മാര്‍ച്ച് 05, 12 , 19, 26 തീയതികളില്‍ വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.55 ന് നാഗര്‍കോവില്‍ ജംഗ്ഷനിലെത്തും.
2 തേഡ് എ.സി, 6 സ്ലീപ്പര്‍ ക്ലാസ്, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ അടങ്ങിയതാണ് ട്രെയിന്‍.
വള്ളിയൂര്‍, തിരുനെല്‍വേലി, കോവില്‍പ്പെട്ടി, സതൂര്‍, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നിടമംഗലം തിരുവരൂര്‍, നഗപട്ടിണം എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ് ഉണ്ടാകും.
ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments