കല്‍പ്പറ്റ: കോൺഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിന്നാലെ വയനാട്ടിൽ വീണ്ടും ആദിവാസി പെൺകുട്ടിക്ക് നേരെ പീഡനം. തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയിലുണ്ടായ സംഭവത്തില്‍ പ്രതി പിടിയിലായി. കാട്ടിക്കുളം ഇടയൂര്‍കുന്ന് പുത്തന്‍പുരയ്ക്കല്‍ അബ്ദുള്‍ റഷീദ് (25)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടിക്കുളത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന പ്രതി കടയില്‍ സാധനം വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷീദ് പലതവണ കുട്ടിയെ പീഡിപ്പിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡനവിവരം പുറത്താകുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ അധികാരികളെ അറിയിച്ചു. കേസെടുത്ത തിരുനെല്ലി പോലീസാണ് പിന്നീട് എസ്എംഎസിന് കൈമാറിയത്. പ്രതിയെ കല്‍പ്പറ്റ അഡ്ഹോക്ക് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments