WomenFashion

നിങ്ങള്‍ക്ക് ട്രെന്‍ഡി ആകണോ ? എങ്കില്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കൂ…

വ്യത്യസ്തമായ ലുക്ക് ആവണം അതാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഓരോരുത്തര്‍ക്കും ചേരുന്ന മേക്കോവര്‍ തിരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

ലുക്കില്‍ മാറ്റം വേണമെന്നു തോന്നിയാല്‍ ആദ്യം ചെയ്യേണ്ടത് ചേരുന്ന ഹെയര്‍ കട്ട് കണ്ടെത്തുക എന്നതാണ്. ഷോട്ട് ഹെയര്‍ ആണെങ്കില്‍ ലെയര്‍ കട്ട് പരീക്ഷിക്കാം. നീണ്ട മുടിയാണെങ്കില്‍ സ്റ്റെപ്പ് കട്ടോ ഡീപ് യു കട്ടോ പരീക്ഷിക്കാം.

ഡ്രസിങ്ങ് സ്‌റ്റൈലില്‍ മാറ്റമുണ്ടാക്കുക എന്നതാണ് അടുത്തു വേണ്ടത്. ജീന്‍സിന്റെ കൂടെയാണെങ്കില്‍ പുതിയ തരം ടോപ്പ്സ് പരീക്ഷിക്കാം. കുര്‍ത്തിയായാലും ഷോര്‍ട്ട് ടോപ്പ് ആയാലും കാപ്രിയുടെ കൂടെയോ പലാസോയുടെ കൂടെയോ ഉപയോഗിക്കാം. ഔട്ട്ഫിറ്റിനു ചേരുന്ന അക്സ്സസറീസു തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ട്രന്‍ഡിയായി തോന്നിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വ്യത്യസ്തമായ മൂക്കുകുത്തി ധരിക്കുക എന്നതാണ്. മുഖത്തിനു ചേരുന്നതനുസരിച്ച് റിങ്ങ്, സ്റ്റഡ് തുടങ്ങിയ തരത്തിലുള്ളവ തിരഞ്ഞെടുക്കാം.

ചെരുപ്പിലും പുതിയ തരത്തിലുള്ളവ പരീക്ഷിക്കാം. ഫ്ളാറ്റ് ഹീല്‍സ് ആണ് ഇപ്പോള്‍ ട്രന്‍ഡ്.

ഇതിലെല്ലാം ഉപരി എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക എന്നതാണ് മുഖ്യം. പ്രസന്നതയോടെയുള്ള സംസാരം ആരെയും ആകര്‍ഷിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button