റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്‌സ്ബുക്ക്. സാമ്ബത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 69000 കോടി രൂപ കമ്പനി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും ലാഭത്തിൽ മുപ്പത് ശതമാനം വർദ്ധനവാണ് നേടിയത്.
കഴിഞ്ഞ വര്‍ഷമുണ്ടായ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികള്‍ വന്‍ നഷ്ടത്തിലേക്ക് വീണിരുന്നു. അതോടൊപ്പം ഉപഭോക്‌തൃ വിവരമോഷണ ആരോപണം ഫേസ്ബുക്കിനു തിരിച്ചടിയായി. ഇതിനെയെല്ലാം മറികടന്നാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലും ഫിലിപ്പൈന്‍സിലുമാണ് ഏറ്റവുമധികം ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.
Post Your Comments