കാസര്‍കോട്: രാജധാനി എക്‌സ്പ്രസ് ഇന്നലെ മുതല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുമെന്ന പി.കരുണാകരന്‍ എംപിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി. രാജധാനി ഇന്നലെ മുതല്‍ കാസര്‍കോട് നിര്‍ത്തുമെന്ന് എംപി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കൂടാതെ പത്രങ്ങളിലും വാര്‍ത്ത നല്‍കി. എന്നാല്‍ പുലര്‍ച്ചെ 4. 50നു കാസര്‍കോട്ട് നിര്‍ത്തേണ്ടതായിരുന്ന ട്രെയിന്‍പതിവു പോലെ നിര്‍ത്താതെ കടന്നു പോയി.
സ്റ്റോപ്പ് അനുവദിച്ച വിവരം കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തന്നെ അറിയിച്ചുവെന്നായിരുന്നു എംപിയുടെ പോസ്റ്റ്. അറിയിപ്പു പ്രകാരം തിരുവനന്തപുരം- നിസാമുദ്ദീന്‍ (12431) രാജധാനി എക്‌സ്പ്രസ് നിര്‍ത്തേണ്ടതായിരുന്നെങ്കിലും പ്രഖ്യാപനം നടന്നില്ല. കേന്ദ്ര ബജറ്റിനെ തുടര്‍ന്നു മന്ത്രിയുടെ അസൗകര്യം മൂലമാണ് ഇന്നലത്തെ ഉദ്ഘാടനം നടക്കാതെ പോയതെന്നാണ് സൂചന. അതേസമയം സ്റ്റോപ്പ് അനുവദിച്ച വിവരം കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജധാനിക്ക് കാസര്‍കോട്ട് സ്‌റ്റോപ് അനുവദിക്കണം എന്നത് ഏറെ നാളത്തെ ആവശ്യമാണ്. ഇതുസംബന്ധിച്ച് ഇതു സംബന്ധിച്ചു മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ മന്ത്രാലയത്തിനു നിവേദനം നല്‍കിയിരുന്നു.
Post Your Comments