കോട്ടയം: കാണാതായ വൃദ്ധന് മരിച്ച നിലയില്‍. വട്ടക്കാവുങ്കല് വേലായുധന് (80) ആണ് മരിച്ചത്. പൊന്‍കുന്നം സബ് ജയിലിനടുത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം നടന്നത്. ഇയാള്‍ ഈ പ്രദേശത്തു തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച ഉച്ച മുതല്‍ വേലയുധനെ കാണാനുണ്ടായിരുന്നില്ല. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം വഴില് കുഴഞ്ഞു വീണാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരാണ് നവേലായുധന്റെ മൃതദേഹം റോഡരികില്‍ കിടക്കുന്നത് കണ്ടത്.
അതേസമയം കുമളിയില്‍ കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുമളി ഹരി ഭവനില്‍ സെന്തില്‍ കുമാര്‍ (34) നെയാണ് വാളാര്‍ഡി മേല്പരട്ടിലെ ഏലത്തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഏലത്തോട്ടത്തിലൂടെ വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായി ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് സൂചന.
Post Your Comments