രുദ്രാപൂര്‍•ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലെ ധധാ ഗ്രാമവാസിയായ 65 കാരന്‍ ഉമാശങ്കര്‍ സിംഗ് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് തന്നെ ഒരു പ്രേതത്തെ കണ്ടപോലെ നോക്കുന്ന നാട്ടുകാരെയാണ്. ഷോര്‍ട്ട് കട്ടിനെ തുടര്‍ന്ന് കത്തിയമര്‍ന്ന ഉധംസിംഗിന്റെ കുടിലില്‍ നിന്നും മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗ്രാമവാസികള്‍ ഉധം സിംഗിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
എന്നാല്‍ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭ മേളയില്‍ പങ്കെടുക്കുന്നതിനായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് താന്‍ ഗ്രാമം വിട്ടുപോയതായിരുന്നുവെന്നും അതിന് ശേഷം ആരുമായും ബന്ധമില്ലായിരുന്നുവെന്നും സിംഗ് പോലീസിനോട് പറഞ്ഞു.
ജനുവരി 31 ന് രാത്രിയാണ് ഉധംസിംഗിന്റെ കുടില്‍ കത്തിയമര്‍ന്നത്. ഇവിടെയെത്തിയ ഗ്രാമീണര്‍ കുടിലില്‍ നിന്നും ചാരമായ ഒരു മൃതദേഹം കണ്ടെത്തുകയും ഉമാശങ്കര്‍ സിംഗിന്റെ മൃതദേഹമാണെന്ന് കരുതി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഉമാശങ്കര്‍ എന്നവകാശപ്പെട്ട് കൊണ്ട് ആധാര്‍ കാര്‍ഡുമായി ഒരാള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ അന്ത്യകര്‍മ്മങ്ങള്‍ ഗ്രാമീണര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയെന്ന വിവരമറിഞ്ഞ് ഞെട്ടിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ മരിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസെന്ന് കിച്ച പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉമേഷ് മാലിക് പറഞ്ഞു. ഉമാശങ്കറിന്റെ അഭാവത്തില്‍ കുടിയില്‍ കയറി കഴിഞ്ഞ ലഹരി അടിമയോ, അലഞ്ഞുതിരഞ്ഞു നടക്കുന്നവരോ ആകാം കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഡി.എന്‍.എ സാംപിള്‍ ഉപയോഗിച്ച് യഥാര്‍ത്ഥത്തില്‍ മരിച്ചയാളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments