പട്ന : വൻ പ്രഖ്യാപനവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുമെന്ന് പട്‍നയിൽ നടത്തിയ കോൺഗ്രസ് റാലിയിൽ രാഹുൽ പ്രഖ്യാപിച്ചു. രാജ്യത്ത് എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ വാഗ്‌ദാനവുമായി രാഹുൽ രംഗത്തെത്തിയത്.
R Gandhi: Modi ji, you said you'll provide 2 Crore jobs every yr. Did anyone receive jobs? No.I had promised farm loan will be waived off within 10 days in MP, Chhattisgarh&Rajasthan. If Congress comes to power at centre,Patna University will be given status of central university pic.twitter.com/5yd6DjHEUl
— ANI (@ANI) February 3, 2019
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്തു പരീക്ഷിച്ച് വിജയിച്ച ഫോർമുലയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി രാഹുൽ സ്വന്തം വാഗ്ദാനം പാലിച്ചിരുന്നു. ഇതേ വാഗ്ദാനം രാജ്യമൊട്ടുക്കും നടപ്പാക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. അതേസമയം സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവിനും ശരദ് യാദവിനുമൊപ്പം വേദി പങ്കിട്ട രാഹുൽ ഇരുവരെയും പ്രശംസിച്ചു.
അടുത്ത പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും രാഹുൽ ഗാന്ധിക്ക് ഉണ്ടെന്നും മറ്റു പാർട്ടികളെയെല്ലാം ഒന്നിച്ച് കൊണ്ടു പോകാൻ കോൺഗ്രസിന് കഴിയണമെന്നും തേജസ്വി യാദവ് പറഞ്ഞു.
Post Your Comments