Latest NewsKollywood

തന്റെ വീടിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടന്‍ രജനീകാന്തിന്റെ ഭാര്യ

ചെന്നൈ : മകളുടെ വിവാഹം നടക്കുന്ന ഫെബ്രുവരി 10, 12 തിയ്യതികളില്‍ തങ്ങളുടെ വീടിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യ ലത രജനികാന്ത്. രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹമാണ് ഈ മാസം 10 മുതല്‍ 12 വരെ നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പോയസ് ഗാര്‍ഡനിലെ തങ്ങളുടെ വസതിയില്‍ ലത രജനീകാന്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

യുവ നടന്‍ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍.പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വച്ചാണ് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും വിവാഹവും നടക്കുക.

തെയ്‌നാംപേട്ട് പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും വി.ഐ.പികള്‍ അടക്കം നിരവധി അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാലാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button