കാസര്‍കോട് : അതിജീവനത്തിനും തൊഴിലിനുമപ്പുറം അംഗങ്ങളുടെ കലാപരമായ കഴിവ് പുറത്തെടുക്കാന്‍ വേദിയൊരുക്കി കുടുംബശ്രീ. ഇതിനായി തരംഗശ്രീ എന്ന പേരില്‍ പ്രത്യേക പദ്ധതി കുടുംബശ്രീ അവതരിപ്പിക്കുന്നു. തരംഗശ്രീയുടെ നേതൃത്വത്തിലുള്ള നാടകസംഘം ഉടന്‍ അരങ്ങിലെത്തും.
കാസര്‍കോട് ജില്ലയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരുടെ ശില്‍പശാല തുടങ്ങി. അഭിനയം, നാടക സങ്കേതം, താളം, രചന, സംവിധാനം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ഗോപി കുറ്റിക്കോലാണ് പരിശീലകന്‍. കുടുംബശ്രീ ജില്ലാമിഷന്‍ എഡിഎംസി ഡി ഹരിദാസ്, പ്രകശ് പാലായി, ജോസഫ് പെരുകില്‍, ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി, സ്‌നേഹിതയിലെ ജിത്തു, അശ്വതി എന്നിവര്‍ സഹായികളായി പ്രവര്‍ത്തിക്കുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരായ ശോഭ, ജയശ്രീ,സിന്ധു, ബിന്ദു,ജാനകി, ലത, സുമതി, സില്‍ന എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.
Post Your Comments