IndiaNews

നെഗറ്റീവ് മാര്‍ക്ക് ആവശ്യമുണ്ടോ?

ഇത് വിദ്യാര്‍ത്ഥികളുടെ ചിന്ത ശേഷിയെയും ഉത്തരങ്ങള്‍ ഊഹിയ്ക്കാനുള്ള കഴിവിനെയും ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നെഗറ്റീവ് മാര്‍ക്ക് മത്സരപരീക്ഷകളില്‍ ഏര്‍പ്പെടുത്തുന്ന രീതി പിന്‍വലിക്കുന്നതിനെ കുറിച്ച് പരിശോധിക്കണമെന്ന് സിബിഎസ്ഇയോട് മദ്രാസ് ഹൈക്കോടതി. ഇത്തരം രീതികള്‍ കുട്ടികളുടെ മസ്തിഷ്‌ക വികാസത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനാല്‍ പല വികസിത രാജ്യങ്ങളും നെഗറ്റീവ് മാര്‍ക്ക് രീതി നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ പല ഇടങ്ങളിലും അവസാനിപ്പിച്ച രീതി ഇപ്പോഴും പിന്തുടരുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു. കൂടാതെ ഇത് വിദ്യാര്‍ത്ഥികളുടെ ചിന്ത ശേഷിയെയും ഉത്തരങ്ങള്‍ ഊഹിയ്ക്കാനുള്ള കഴിവിനെയും ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നെഗറ്റീവ് മാര്‍ക്കിങ്ങിനെ തുടര്‍ന്ന് ജെഇഇ പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് പുനര്‍മൂല്യ നിര്‍ണ്ണയം ആവശ്യപ്പെട്ട് എസ് നെല്‍സണ്‍ പ്രഭാകര്‍ എന്ന വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

നെല്‍സണ്‍ പരാജയപ്പട്ടത് നെഗറ്റീവ് മാര്‍ക്കിങ്ങ് രീതി പിന്തുടര്‍ന്നത് കൊണ്ടായിരുന്നുവെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു. നെല്‍സണ്‍ 18 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കി 75 മാര്‍ക്ക് നേടി എന്നാല്‍ ഒപ്പം തന്നെ 25 ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരം നല്‍കിയതിനാല്‍ നെഗറ്റീവ് മാര്‍ക്ക് രീതി പ്രകാരം 47 മാര്‍ക്ക് മാത്രം നേടുകയും പരീക്ഷയില്‍ തോല്‍ക്കുകയുമായിരുന്നു എന്നും സിബിഎസ്ഇ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇത് അംഗീകരിച്ച് വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി തള്ളിയെങ്കിലും പരീക്ഷാ രീതിയെക്കുറിച്ചുള്ള ആശങ്കകള്‍ കോടതി അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button