ബാഗൗസ്: 15-ാം വയസില്‍ ഐഎസില്‍ ചേര്‍ന്ന യുവതി നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തി. 19 വയസുള്ള ജര്‍മ്മനിക്കാരിയായ ലിയോനോറയാണ് രക്ഷപ്പെട്ട് ഓടിയെത്തിയത്. രണ്ട് കൈകുഞ്ഞുമായാണ് എത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ഐഎസില്‍ ചേര്‍ന്നതെന്ന് ലെനോറ പറയുന്നു. ഭീകരര്‍ കൊടികുത്തി വാഴുന്ന കിഴക്കന്‍ സിറിയയില്‍ നിന്നുമാണ് ലെനോറ രക്ഷതേടിയെത്തിയത്.
15ാം വയസില്‍ മുസ്ലീമായി മതം മാറിയ ലെനോറ രണ്ട് മാസത്തിന് ശേഷം ഐഎസില്‍ ചേരാനായി സിറിയയിലേക്ക് പോവുകയുമായിരുന്നു. ജര്‍മ്മന്‍ തീവ്രവാദിയായ മാര്‍ട്ടിന്‍ ലെംകെയുടെ മൂന്നാം ഭാര്യയായിരുന്നു ലെനോറ. ഇയാളുടെ രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് ലെനോറ സിറിയയില്‍ എത്തിയത്. ആദ്യം സിറിയന്‍ തലസ്ഥാനം റാഖയില്‍ തീവ്രവാദികള്‍ക്കൊപ്പമായിരുന്നു ലെനോറയുടെ താമസം.
വീട് നോക്കാനായിരുന്നു ഇവര്‍ക്ക് നിര്‍ദേശം. പാചകം ചെയ്തും വീട് വൃത്തിയാക്കിയുമായിരുന്നു ജീവിതം. ലെനോറയുടെ രണ്ടാം കുഞ്ഞിന് രണ്ട് ആഴ്ച മാത്രമാണ് പ്രായം. ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. റാഖയിലെ ആദ്യ ജീവിതം വളരെ എളുപ്പമായിരുന്നു. എന്നാല്‍ സൈന്യം നഗരം പിടിച്ചടുക്കിയതോടെ ആഴ്ച തോറും വീടുകള്‍ മാറേണ്ടി വന്നു.
ഓരോ ആഴ്ചയും ഓരോ നഗരം വീതം സൈന്യം പിടിച്ചടുക്കിക്കൊണ്ടിരുന്നു. പല തീവ്രവാദികളും സ്വന്തം കുടുംബം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും മാത്രമാണ് പിന്നീട് നഗരങ്ങളില്‍ ഉണ്ടായിരുന്നത്. ഭക്ഷണവും കുടിക്കാന്‍ വെള്ളമോ പോലും ഉണ്ടായിരുന്നില്ലെന്നും ലെനോറ പറഞ്ഞു. ലെനോറയുടെ ഭര്‍ത്താവ് ലെംകെ ഐഎസിന്റെ ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കുകയായിരുന്നു
Post Your Comments