ന്യൂഡല്‍ഹി: സമഗ്ര സ്വര്‍ണനയതിന്റെ കരട് തയ്യാറായതായി കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഈ കാര്‍ഡ് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം അറിയുന്നതിനായി അയച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണത്തെ ധനകാര്യ സ്വത്തതായി പ്രഖ്യാപിക്കുന്ന നയമാണിത്.
പുതിയ നയം പ്രാബല്യത്തി;ല്‍ വരുന്നതോടെ രാജ്യത്ത് ഗോള്‍ഡ് ബോര്‍ഡിനും രൂപം നല്‍കും. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബുള്ള്യന്‍ എക്‌സ്ചേഞ്ചുകള്‍ സ്ഥാപിക്കുമെന്നും നിലവിലുള്ള ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയും സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയും ഭേദഗതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments