KeralaLatest News

പണി തീരാത്ത റോഡെന്ന് ആക്ഷേപം : മന്ത്രി ജി.സുധാകരന്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് പഞ്ചായത്തംഗങ്ങള്‍

കോട്ടയം : പണി തീരാത്ത റോഡ് ഉദ്ഘാടനം നടത്തുന്നുവെന്ന കാരണത്താല്‍ മന്ത്രി ജി.സുധാകരന്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് ഉദ്ഘാടന ചടങ്ങാണ് പഞ്ചായത്തംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വിവാദത്തിലായത്. മേലുകാവ് ഗ്രാമപഞ്ചായത്താണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കമാണ് മന്ത്രി ജി.സുധാകരന് പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ചത്. റോഡ് നിര്‍മ്മാണ് അപൂര്‍ണ്ണമാണെന്നായിരുന്നു പഞ്ചായത്തംഗങ്ങളുടെ ആക്ഷേപം. എന്നാല്‍ ഈ നടപടിയെ മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.

മേലുകാവ് പോലൊരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന റോഡ് കണ്ട് ഏതൊരു പൗരനും അഭിമാനിക്കാമെന്ന് പറഞ്ഞായിരുന്നു വിഷയത്തിലേക്ക കടന്നത്.
ഈ ചടങ്ങ് ബഹിഷ്‌കരിച്ചവരും ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നു പറഞ്ഞായിരുന്നു പഞ്ചായത്ത അംഗങ്ങള്‍ക്കെതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം. ‘കക്ഷിവ്യത്യാസമില്ലാതെ എല്ലാവരുംകൂടി ചേര്‍ന്ന് വിപ്ലവം നടത്തുകയാണോ. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ട്.

ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ആരും എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ ഇത്തരം രാഷ്ട്രീയശൈലി പഠിച്ചിട്ടുമില്ല’ ജി സുധാകരന്‍ പറഞ്ഞു. ഇത്തരത്തില്‍ ബഹിഷ്‌കരണം നടത്താന്‍ സര്‍ക്കാര്‍ എന്ത് കുറ്റം ചെയ്തുവെന്നും മന്ത്രി ചോദിച്ചു. ‘ഇത് വളരെ മോശമായിപ്പോയി. ഒരുപഞ്ചായത്ത് അങ്ങനെ ചെയ്തത് ശരിയായില്ല. സ്വന്തം നാട്ടില്‍ തിണ്ണമിടുക്ക് കാണിക്കരുത്. പ്രതിപക്ഷത്തിന് പ്രശ്‌നമില്ല. റോഡ് കടന്നുപോകുന്ന മണ്ഡലത്തിലെ കെഎം മാണിയ്ക്കും പ്രശ്‌നമില്ല. അപ്പോള്‍ ബഹിഷ്‌കരണം എന്തിനെന്ന് പഞ്ചായത്ത് ജനങ്ങളെയും സര്‍ക്കാരിനെയും ബോധിപ്പിക്കണം. നല്ലകാര്യം ചെയ്താല്‍ നല്ലതെന്ന് പറയണം.’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button