മസ്ക്കറ്റ്• രാജ്യത്ത് ചില ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസാ നിരോധനം ഒമാന്‍ മനുഷ്യശേഷി മന്ത്രാലയം നീട്ടി. സ്വകാര്യ മേഖലയിലെ ചില ജോലികള്‍ക്ക് ഒമാനികള്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ആറുമാസത്തേക്കാണ് നീട്ടിയത്.
ഉത്തരവിന് മുന്‍പ് അനുമതി ലഭിച്ചവര്‍ ഇതില്‍ ഉള്‍പ്പെടില്ലെന്ന് മന്ത്രലായം വ്യക്തമാക്കി. ഈ പ്രവാസികള്‍ക്ക് അവരുടെ വിസാ കാലാവധി തീരുന്നത് വരെ രാജ്യത്ത് ജോലി ചെയ്യാം.
കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, പബ്ലിക് റിലേഷന്‍ വിദഗ്ധര്‍, അഡ്മിനിസ്ട്രെറ്റീവ് മാനേജര്‍മാര്‍, ഹ്യുമന്‍ റിസോഴ്സ് സ്പെഷ്യലിസ്റ്റുകള്‍, ബിസിനസ് സ്പെഷ്യലിസ്റ്റുകള്‍, സെയ്ല്‍സ് സ്പെഷ്യലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കാണ് നിരോധനം ബാധകമാകുക.
പബ്ലിക് അതോറിറ്റി ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസ് ഡെവലപ്മെന്റ് അല്ലെങ്കില്‍ പബ്ലിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ് ഉടമകള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല.
Post Your Comments