KeralaLatest News

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം; സർക്കാർ അയയുന്നു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ചർച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് നടക്കുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്.ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തിയിരുന്നു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചത്.

ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. ഇതോടെ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചര്‍ച്ചക്ക് വിളിച്ച സര്‍ക്കാര്‍ നടപടി സമര സമിതി സ്വാഗതം ചെയ്തു.

കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരത്തിൽ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button