തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍
ദുരിതബാധിതരുടെ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച പട്ടിണി സമരം . പിന്‍വലിച്ചേക്കും. സമരസമിതി അംഗങ്ങള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരമായ സാഹചര്യത്തിലാണിത് . ദുരിതബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും തുടര്‍ നടപടിക്ക് കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും ഇന്ന് ക്ലിഫ് ഹൗസിലേക്ക് സങ്കടയാത്ര നടത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടന്നത്. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നത്തിയ അനൗദ്യോഗിക ചര്‍ച്ചയിലാണ് തീരുമാനമായത്.
മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സമര സമിതി.
Post Your Comments