Latest NewsKerala

മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് നിന്നും ആരംഭിച്ചു

കാസര്‍കോട് ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തകരെ സജ്ജരാക്കുവാനായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് കാസര്‍കോട് പ്രൗഢോജ്ജ്വലമായ തുടക്കം. നായന്മാര്‍മൂലയില്‍ നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കും ഭരണപരാജയങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ മതേതരത്വ സംരക്ഷണം, വിശ്വാസ സംരക്ഷണം, കേരളത്തിന്റെ സമഗ്രപുരോഗതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ജനമഹായാത്ര നടത്തുന്നത്.

ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ സ്വാഗതം പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, സി.ടി അഹമ്മദലി, സി.പി ജോണ്‍, ജോണി നെല്ലൂര്‍, പി.ടി ജോസ്, പി.സി വിഷ്ണുനാഥ്, കെ.സി അബു, കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍, പി.സി ചാക്കോ, എം.എം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.പി കുഞ്ഞിക്കണ്ണന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍ ,ലതിക സുഭാഷ്, കെ.സി ജോസഫ്,എം.കെ രാഘവന്‍ എം.പി, പത്മജ വേണുഗോപാല്‍, ഷിബു ബേബി ജോണ്‍, എം.സി ഖമറുദ്ധീന്‍, പി.ടി.തോമസ് എം.എല്‍.എ, എ.അബ്ദുള്‍ റഹ്മാന്‍, എ.ജി.സി ബഷീര്‍, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ.എ.ഗോവിദ്ധന്‍, തുടങ്ങിയ നേതാക്കളും എം.പിമാരും, എം.എല്‍.എമാരും സംബന്ധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button