സാവോപോളോ: ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 121 ആയി. കാണാതായ 226 പേരെക്കുറിച്ച് വിവരമില്ല. കുത്തിയൊലിച്ചുവന്ന ചെളിയിലും വെള്ളത്തിലും പെട്ടാണ് ഇവരെ കാണാതായിരിക്കുന്നത്. അതേസമയം ഇവര്‍ മരണമടഞ്ഞിട്ടുണ്ടാകും എന്നാണ് സൂചന. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബൊല്‍സൊണാരോ അറിയിച്ചു.
ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. തുടര്‍ന്ന് കമ്പനിയുടെ മൂന്നു ദശലക്ഷം ഡോളര്‍ ആസ്തി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. അണക്കെട്ട് പൊട്ടി ഇരമ്ബിയെത്തിയ വെള്ളത്തിന് ഒപ്പം ഖനന കമ്പനിയിലെ മാലിന്യവും കലര്‍ന്നത് വന്‍ദുരന്തം സൃഷ്ടിച്ചു.
തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ഡാമില്‍ കെട്ടികിടന്നിരുന്ന ചെളി അതിശക്തിയോടെ ഒലിച്ചെത്തി കമ്പനിയുടെ കെട്ടിടങ്ങളെ മുഴുവന്‍ വിഴുങ്ങി. സമീപത്തെ ജനവാസ കേന്ദ്രവും ചെളിയില്‍ മൂടി. അതേസമയം ലോഹാവശിഷ്ടങ്ങള്‍ അടങ്ങുന്ന ചെളിവള്ളം പ്രദേശത്താകെ ഒഴികിയെത്തിയത് പരിസ്ഥിതി കാരണായേക്കുമെന്ന ഭീതിയും ജനങ്ങളിലുണ്ട്.
അതേസമയം നേരത്തേയും ബ്രസീലില്‍ ഇത്തരം അപകടം നടന്നിട്ടുണ്ട്. വാലെയുടേയും ഓസ്്‌ട്രേലിയല്‍ ഖനി കമ്പനി ബിഎച്ചപി ബില്ലിട്ടണിന്റേയും ഉടമസ്ഥതയിലുള്ള അണക്കെട്ട് തകര്‍ന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി നാശത്തിനു കാരണമായി. 2015ല്‍ നടന്ന അപകടത്തില്‍ 19 പേര് മരിക്കുകയും രണ്ടരലക്ഷം പേര്‍ക്ക് ശുദ്ധജലം ഇല്ലാതാവുകയും ചെയ്തു.
Post Your Comments