ബാഡ്മിന്റണില്‍ ചുവടുറപ്പിക്കാനായി എത്തിയിരിക്കുകയാണ് തമിഴ്നാടിന്റെ ഇളയദളപതി വിജയ്യുടെ മകള്‍ ദിവ്യ സാഷ. മുന്‍പ് തന്റെ മകളുടെ ബാഡ്മിന്റണ്‍ മത്സരം കാണുന്നതിനായി കാണികളുടെ ഇടയില്‍ ഇരിക്കുന്ന വിജയ്യുടെ ചിത്രം വൈറലായിരുന്നു. എന്നാലിപ്പോള്‍ ഈ ടൂര്‍ണമെന്റില്‍ മുന്നിലെത്തിയ ബാഡ്മിന്റണ്‍ ടീമെന്ന് പറഞ്ഞാണ് അദ്ദേഹം ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് ദിവ്യ സാഷ പഠിക്കുന്നത്. തിരക്കുകള്‍ക്കിടയിലും തന്റെ മക്കളുടെ എല്ലാ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല പിതാവാണ് വിജയ് എന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് അദ്ദേഹം.
Post Your Comments