കഴക്കൂട്ടം: മകന്റെ പിറന്നാളാഘോഷത്തിനിടെ പിതാവിന് ദാരുണാന്ത്യം. മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിനിടെ ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാനായി പോയി മടങ്ങിവരവേ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുളത്തൂര്‍ എസ്എന്‍ നഗര്‍ വടക്കതില്‍ വീട്ടില്‍ അനു (32) വാണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന യാത്രചെയ്ത സുഹൃത്ത് സജി(35) ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രി 11.30ന് കഴക്കൂട്ടം ഹൈവേ ജംക്ഷനില്‍ ഗുരുപ്രിയ ജുവലറിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അനു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തിനേയും അനുവിനേയും ആശുപത്രിയിലെത്തിച്ചു.
Post Your Comments