ബെംഗുളൂരു: നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന. അതേസമയം താന്‍ മത്സരിക്കുകയാണെങ്കില്‍ അത് മണ്ഡ്യയിലെ സ്ഥാന്‍ത്ഥി മാത്രമായിട്ടായിരിക്കും എന്നാണ് സുമലതയുടെ പ്രഖ്യാപനം. അതേസമയം ഇതേക്കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1998-99ല്‍ ലോക്സഭയില്‍ ജനതാദള്‍ (എസ്) എംപിയായിട്ടാണു രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് രണ്ട് തവണ കൂടി മണ്ഡ്യയില്‍നിന്നു ലോക്സഭയിലെത്തി. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ 2006 ഒക്ടോബര്‍ 24നു വാര്‍ത്താവിനിമയ സഹമന്ത്രിയായി. എന്നാല്‍ കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ചു അദ്ദേഹം 2008ല്‍ രാജിവച്ചു.
അതേസമയം സുമലതയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തി. സുമലത ജെഡിഎസ് അംഗമല്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡ്യ മണ്ഡലം ജനതാദള്‍ എസ്സിന്റെ ശക്തികേന്ദ്രമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
Post Your Comments