Latest NewsNewsEntertainment

29 വര്‍ഷമായി, സ്വര്‍ഗതുല്യമായ വിവാഹ ജീവിതം; വികാരഭരിതയായി സുമലത

അഭിനേതാവായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭർത്താവ്.

മഴയും പ്രണയവും ആഘോഷമാക്കിയ മോഹൻലാൽ ചിത്രമാണ് തൂവാനത്തുമ്പികൾ. ഈ ചിത്രത്തിലെ ക്ലാരയെ മലയാളി ഒരിക്കലും മറക്കില്ല. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയതാരം സുമലതയാണ് ക്ലാരയായി എത്തിയത്.

അഭിനേതാവായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭർത്താവ്.അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ സുമലത ആകെ തളര്‍ന്നുപോയിരുന്നു. മകന്റെ ആദ്യ സിനിമ റിലീസാവാനിരിക്കവെയായിരുന്നു അംബരീഷിന്റെ വിയോഗം. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമനൊപ്പമുള്ള ചിത്രത്തിനൊപ്പം താരം പങ്കുവച്ച കുറിപ്പാണ്.

29 വര്‍ഷമായി. എന്നെ വളരെയധികം പഠിപ്പിച്ച ഒരു സ്നേഹം..അതും എന്നെ വളരെയധികം പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചു. എന്നെയും സൃഷ്ടിക്കാത്ത ഒരു സ്നേഹം എന്നെ സന്തോഷിപ്പിക്കുകയും ഭ്രാന്തനാക്കുകയും ചെയ്തു. സ്നേഹം ജീവിതത്തിന് അതീതമാണ് . മരണത്തിനപ്പുറം ആ സ്നേഹം എല്ലായ്പ്പോഴും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്നുമായിരുന്നു താരം കുറിച്ചത്. അംബരീഷിനൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് സുമലത കുറിപ്പ് പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button