തകഴി : കീടനാശിനി പ്രയോഗത്തിലൂടെ രണ്ടു കർഷകർ മരിച്ച സംഭവത്തിന് പിന്നാലെ കർഷകർക്ക് വിവിധ പാക്കേജുമായി കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. കീടനാശിനി വിമുക്ത കുട്ടനാടാണു കൃഷി വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ കുന്നുമ്മ വാരിക്കാട്ടുകരി പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 28, മാര്‍ച്ച് 1 തീയതികളില്‍ മങ്കൊമ്പില്‍ ശില്‍പശാല നടത്തും. ജില്ലയില്‍ 30400 ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷി ഇറക്കാനായതു ചരിത്ര നേട്ടമാണ്. ഇത്തവണ 7000 ഹെക്ടറില്‍ അധികമാണു കൃഷിയിറക്കിയത്.
65,000 മെട്രിക് ടണ്‍ നെല്ലാണു വിളവു പ്രതീക്ഷിക്കുന്നത്. കാര്‍ഷിക മേഖലയില്‍ മരുന്നു തളിക്കുന്നവര്‍ക്കു പരിശീലനം നല്‍കും. തൊഴിലാളികള്‍ക്കു രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. മരുന്ന് തളിക്കു ശാസ്ത്രീയ പരീക്ഷണവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
Post Your Comments