കൊച്ചി : ഡ്രൈവര്‍മാര്‍ക്കായി പുതിയ സൗകര്യമൊരുക്കി ഊബര്‍. സേഫ്റ്റി ടൂള്‍കിറ്റ് എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. ഡ്രൈവര്‍ പങ്കാളികള്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. ഷെയര്‍ ട്രിപ്പ് ( ട്രിപ്പ് വിശദാംശങ്ങള്‍ കമ്പനിയുമായി പങ്കു വയ്ക്കല്‍), എമര്‍ജന്‍സി ബട്ടണ്‍ ( അടിയന്തിര ഘട്ടങ്ങളില്‍ നിയമ സംവിധാനമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം), സ്പീഡ് ലിമിറ്റ് (സുരക്ഷിത സ്പീഡില്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള ജാഗ്രത സന്ദേശം) തുടങ്ങിയവയാണ് ടൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതയാത്രയും പരസ്പര ബഹുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പൊതുമാര്‍ഗനിര്‍ദേശങ്ങളും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എമര്‍ജന്‍സി ബട്ടണ്‍ പുറത്തിറക്കുന്ന ആദ്യത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
Post Your Comments