കൊച്ചി: ക്ലാസിൽ കയറ്റണമെങ്കിൽ രക്ഷിതാവിനെ കൊണ്ടു വരണമെന്ന് അദ്ധ്യാപിക പറഞ്ഞതിന് ചേലോട് ഗവ. പോളിടെക്‌നിക് കൊളേജിലെ വിദ്യാര്‍ത്ഥി ക്യാമ്ബസിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അരമണിക്കൂറോളം ക്യാംപസിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും ഒടുവില്‍ അധ്യാപകരുടെയും സഹപാഠികളുടെയും അഭ്യര്‍ത്ഥന മാനിച്ച് വിദ്യാര്‍ത്ഥി താഴെയിറങ്ങുകയായിരുന്നു. രാവിലെ പത്തരയോടെയാണ് വിദ്യാര്‍ത്ഥി മൂന്ന് നില ലൈബ്രറി ബ്ലോക്കിന്റെ മുകളില്‍ കയറിയത്. കോതമംഗലത്തുനിന്ന് അഗ്നിരക്ഷാ സേനയും പൊലീസും എത്തിയെങ്കിലും അതിനുള്ളില്‍ വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു
Post Your Comments