Latest NewsIndia

യുപിയിൽ കന്നുകാലി സംരക്ഷണത്തിനായി ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നൽകണമെന്ന് അധികൃതർ

ആഗ്ര: കന്നുകാലികളുടെ സംരക്ഷണത്തിനായി ഉത്തര്‍പ്രദേശില്‍ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ ജീവനക്കാരോട് അലിഗര്‍ ജില്ലാ ഭരണകൂടം. മൃഗക്ഷേമത്തിനായുള്ള സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇതിനായി പണം നിക്ഷേപിക്കാമെന്നും ജില്ലാ മജിസ്ട്രേറ്റ് സി ബി സിംഗ് പറഞ്ഞു. സര്‍ക്കാര്‍ 2.1 കോടി രൂപ
മൃഗസംരക്ഷണത്തിനായി പാസാക്കിയിരുന്നു എന്നാൽ ഈ പണം കൊണ്ട് 30,000 കന്നുകാലികളുടെ സംരക്ഷണം നടപ്പാകില്ല. 10,000 പശുക്കളെ സര്‍ക്കാരിന്‍റെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിയതായും 40,000 ത്തോളം പശുക്കളെ ഉള്‍ക്കൊള്ളുന്ന നാല്‍പ്പതിലധികം ഷെല്‍ട്ടര്‍ ഹോമുകളുടെ നിര്‍മ്മാണം നടക്കുകയാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button