Latest NewsGulf

സൗദിയില്‍ ലെവി അടയ്ക്കുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് ചെറുകിട സംരഭകര്‍

റിയാദ് : വിദേശത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടയ്ക്കുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് സൗദിയിലെ ചെറുകിട സംരംഭകര്‍. വ്യാപാരമാന്ദ്യം സ്ഥാപനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീമമായ സംഖ്യ ലെവി അടയ്ക്കുന്നതിന് സാവകാശം നല്‍കണമെന്നാണ് സംരംഭകരുടെ ആവശ്യം. വിദേശത്തൊഴിലാളികളും െലവി അടയ്ക്കാനുള്ള ഉത്തരവാദിത്വം തൊഴിലുടമകള്‍ക്കാണ്. കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ബാധ്യതയായതോടെ ലെവി അടയ്ക്കുന്നതിന് സാവകാശം അനുവദിച്ചിരുന്നു.

ഇതിന്റെ സമയപരിധി വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ പൂട്ടിയിട്ടുണ്ട്.

വിപണിയിലെ മാന്ദ്യം പരിഗണിച്ച് ലെവി ഈടാക്കുന്നതില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതലാണ് പരിഷ്‌കരിച്ച ലെവി സംഖ്യ പ്രാബല്യത്തില്‍ വന്നത്. സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ക്കുള്ള സ്ഥാപനങ്ങള്‍ ഓരോ വിദേശ തൊഴിലാളിക്കും ഈ വര്‍ഷം മുതല്‍ മാസം 600 റിയാല്‍ ലെവി അടയ്ക്കണമെന്നാണ് വ്യവസ്ഥ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button