റിയാദ്: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ തീരുമാനവുമായി സൗദി. സ്കൂൾ- കോളേജ് ബസുകളിലെ ഡ്രൈവർമാർ യാത്രയ്ക്കിടെ അത്യാഹിതമുണ്ടാകുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പരിശീലനം നേടിയിരിക്കണമെന്നാണ് നിർദേശം. കൂടാതെ ബസിനുള്ളില്‍ കുട്ടികളുടെ ഇരിപ്പിടം ക്രമീകരിക്കുന്നതിനും കുട്ടികളെ സുരക്ഷിതമായി ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനും പ്രത്യേകമായി ഒരാളെ നിയമിക്കുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.
Post Your Comments