Latest NewsIndia

ഉറങ്ങിക്കിടന്ന മാതാപിതാക്കളെ മകന്‍ ചുറ്റികയ്ക്കും സ്ക്രൂ ഡ്രെെവറിനും ഗുരുതരമായി മുറിവേല്‍പ്പിച്ചു 

മുംബൈ:  ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കളെ ഗുരുതരമായി ഇരുപത് കാരനായ മകന്‍ മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ നലാസൊപാരയിലാണ് സംഭവം. ജാന്‍മേഷ് പവാര്‍ എന്ന യുവാവാണ് അച്ഛന്‍ നരേന്ദ്ര(55)നെയും അമ്മ നര്‍മ്മതയെയും (50) ക്രൂരമായി ആക്രമിച്ചത്. ചുറ്റികകൊണ്ട് തലക്കടിക്കുകയും കത്തിയും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച്‌ മാതാപിതാക്കളെ മുറിവേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

നര്‍മ്മതയുടെയും നരേന്ദ്രന്റെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ശേഷം ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. മാതാപിതാക്കള്‍ സ്വാതന്ത്ര്യം നല്‍കാത്തതാണ് യുവാവിന്റെ പ്രകോപനത്തിന് പിന്നിലെന്നാണ് ഇവരുമായി ബന്ധമുള്ളവര്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പോലും ജാന്‍മേഷിനെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. പാര്‍ട്ട് ടൈം ആയി ജോലിനോക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button