ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ അതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിര്‍ ഹര്‍ജിയെത്തിയിരിക്കുന്നത്.
അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഭരണഘടന പ്രകാരം പൂര്‍ണ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കാന്‍ മാത്രമേ സാധിക്കൂവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കാലാവധി തീരാന്‍; കുറച്ചുകാലം മാത്രം ബാക്കിയുള്ള സര്‍ക്കാരിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകള്‍ക്കായുള്ള വോട്ട് ഓണ്‍; അക്കൗണ്ട് അവതരിപ്പിക്കാനെ സാധിക്കൂവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇടക്കാല ബജറ്റ് എന്നൊരു സംവിധാനം ഭരണഘടനാനുസൃതം അല്ലെന്നും ഹര്‍ജിക്കാരര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments