വെറും 4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി. ഡല്‍ഹി അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സാമി ഇന്‍ഫോര്‍മാറ്റിക്സാണ് 4,999 രൂപയ്ക്ക് 32 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വി പുറത്തിറക്കിയിരിക്കുന്നത്. ഷിപ്പിങ്ങിന്റേയും ഇന്‍സ്റ്റളാഷന്റേയും 1200 രൂപ ചാര്‍ജും 18 ശതമാനം ജിഎസ്ടിയും അടക്കം ടിവിക്ക് 7000 രൂപയാണ് വില നല്‍കേണ്ടി വരിക.
നിലവില്‍ വിപണിയിലുളള എല്‍ഇഡി ടിവികളില്‍ ഏറ്റവും വില കുറഞ്ഞ ഉല്‍പ്പന്നമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. വരുമാനം കുറഞ്ഞ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ടി.വി പുറത്തിറക്കിയതെന്നാണ് കമ്പനി പറയുന്നത്. ടിവിയില്‍ പരസ്യം പ്രദര്‍ശിപ്പിച്ച് വരുമാനം ഉണ്ടാക്കാനാണ് തങ്ങളുടെ ഉദ്ദേശമെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ ടി.വി തുറക്കുന്ന വേളയില്‍ പരസ്യം പ്രത്യക്ഷപ്പെടും. ഇത് സ്‌കിപ് ചെയ്യാനുളള സൗകര്യവും ഉണ്ട്.
ദക്ഷിണ കൊറിയയില്‍ നിന്നാണ് പാനല്‍ ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ ഓണ്‍ലൈനില്‍ മാത്രമാണ് ഈ ടിവി ലഭ്യമാക്കുന്നത്. സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോം ഫില്‍ ചെയ്താണ് ഓര്‍ഡര്‍ നല്‍കേണ്ടത്.
Post Your Comments